Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Public Cleaning

Kasaragod

സം​സ്ഥാ​ന​പാ​ത​യോ​ര​ത്തെ കാ​ട് വെ​ട്ടി​ത്തെ​ളി​ച്ച് ജ​ന​കീ​യ ശു​ചീ​ക​ര​ണം

ഇ​രി​യ: സം​സ്ഥാ​ന പാ​ത​യി​ലെ അ​പ​ക​ട​മേ​ഖ​ല​യാ​യി മാ​റി​യ ഏ​ഴാം​മൈ​ൽ മു​ത​ൽ ഗു​രു​പു​രം വ​രെ​യു​ള്ള ഭാ​ഗ​ത്ത് ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലെ​യും കാ​ട് വെ​ട്ടി​ത്തെ​ളി​ച്ച് വൃ​ത്തി​യാ​ക്കി. കോ​ടോം-​ബേ​ളൂ​ർ പ​ഞ്ചാ​യ​ത്തി​ന്‍റെ​യും അ​മ്പ​ല​ത്ത​റ പോ​ലീ​സി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തി​യ ശു​ചീ​ക​ര​ണം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പി. ​നി​ധി​ന്‍ രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി. ​ബി​ന്ദു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ടോം-​ബേ​ളൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​വി. ജ​യ​ച​ന്ദ്ര​ന്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​പി. വ​ന്ദ​ന, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ സു​രേ​ഷ് വ​യ​മ്പ്, പി.​സി. സ​ന്ധ്യ, പു​ല്ലൂ​ര്‍-​പെ​രി​യ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​കെ. സ​ബി​ത, അ​മ്പ​ല​ത്ത​റ സി​ഐ ഷാ​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജ​ന​പ്ര​തി​നി​ധി​ക​ള്‍​ക്കൊ​പ്പം ഹ​രി​ത ക​ര്‍​മ​സേ​ന- കു​ടും​ബ​ശ്രീ പ്ര​വ​ര്‍​ത്ത​ക​രും വി​വി​ധ ആ​രാ​ധ​നാ​ല​യ​ങ്ങ​ളു​ടെ പ്ര​തി​നി​ധി​ക​ളും സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​രും സ​നാ​ത​ന കോ​ള​ജി​ലെ എ​ന്‍​എ​സ്എ​സ് വോ​ള​ന്‍റി​യ​ർ​മാ​രും ശു​ചീ​ക​ര​ണ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി.

വ​ള​വു​ക​ളി​ൽ കാ​ടു​മൂ​ടി​ക്കി​ട​ക്കു​ന്ന​തു​മൂ​ലം അ​പ​ക​ട​മേ​ഖ​ല​യാ​യി മാ​റി​യ ഈ ​ഭാ​ഗ​ത്ത് ക​ഴി​ഞ്ഞ അ​ഞ്ചു​വ​ർ​ഷ​ത്തി​നി​ടെ വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ എ​ട്ടു​പേ​രു​ടെ ജീ​വ​ൻ ന​ഷ്ട​മാ​യി​ട്ടു​ണ്ട്.

ഏ​ഴാം​മൈ​ൽ മു​ത​ൽ ഗു​രു​പു​രം വ​രെ റോ​ഡി​നി​രു​വ​ശ​വും ഇ​ന്‍റ​ർ​ലോ​ക്ക് ചെ​യ്ത് ന​ട​പ്പാ​ത ഒ​രു​ക്കു​ക, അ​പ​ക​ട​മേ​ഖ​ല​ക​ളി​ൽ സൂ​ച​നാ ബോ​ർ​ഡു​ക​ളും സി​ഗ്ന​ൽ ലൈ​റ്റു​ക​ളും റി​ഫ്ല​ക്ട​റു​ക​ളും സ്പീ​ഡ് ബ്രേ​ക്ക​റു​ക​ളും മ​റ്റു സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളും സ്ഥാ​പി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നി​യ​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി​യി​ട്ടു​ണ്ട്.

Latest News

Corehub Up